മീനുവിന്റെ കൊലയാളി ആര് - 26

  • 7.2k
  • 3.7k

ആ പേര് കേട്ടതും ദേഷ്യം വന്ന ശരത് അയാളുടെ ഷർട്ടിനു കയറി പിടിച്ചു... "എടാ നീ അല്ലെ മീനു! മീനുവിനെ തള്ളിയിട്ട് കൊന്നത് എനിക്കറിയാം മീനു ആദ്യം എഴുതിയത് നിന്റെ പേരാണ് പറ നീയല്ലേ മീനുവിനെ കൊന്നത് ആ പാവം നിന്നോട് എന്തു തെറ്റ് ചെയ്തു അവൾ ഒരു കുട്ടിയാണ് എന്ന് പോലും നോക്കാതെ പറയടോ ആരാണ് നീ മീനുവിന്റെ അവളുടെ ജീവിതത്തിൽ നീ എങ്ങനെ ഒരു ഭാഗമായി..." ശരത് ദേഷ്യത്തോടെ ചോദിച്ചു "ച്ചി നീർത്തടാ...." വാസു ശരത്തിന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അല്പം ശബ്ദം ഉയർത്തി പറഞ്ഞു "ഞാൻ! ഞാൻ ആരാണ് എന്ന് നിനക്കറിയുമോ മീനു മീനുമോളുടെ അച്ഛൻ ആണ് ഞാൻ..." വാസു സങ്കടത്തോടെ പറഞ്ഞു അത് കേട്ടതും ശരത്തും രാഹുലും സുധിയും ഞെട്ടി പരസ്പരം നോക്കി "ഇദ്ദേഹം അച്ഛൻ ആണ് എങ്കിൽ എന്തിനായിരിക്കും ഇദ്ദേഹത്തിന്റെ പേര് മീനു എഴുതിയത് ഒരു പക്ഷെ ഇദ്ദേഹം അവൾ സ്നേഹിക്കുന്ന അല്ലെങ്കിൽ വെറുക്കാത്ത