പ്രവാസം

  • 8.2k
  • 2.8k

എന്റെ സ്വദേശം പാലക്കാട് ഉള്ള ചെറിയ ഗ്രാമത്തിൽ. എന്റെ ജീവിതത്തിന് ചീന്തിയെടുത്ത ഒരു ഏടാണ് ഈ കഥ. കഥ തുടങ്ങുന്നത് 2009 കാലഘട്ടത്തിലാണ്. അന്ന് ഞാൻ പ്ലസ് ടു കഴിഞ്ഞ് കറങ്ങി തിരിഞ്ഞു നടക്കുന്ന കാലം വേണമെങ്കിൽ ഡിഗ്രിക്ക് പോകാമായിരുന്നു പക്ഷേ രക്ഷിതാക്കൾക്ക് എന്നെ പഠിപ്പിക്കാൻ സാമ്പത്തികം ഉണ്ടായിരുന്നില്ല . മെറിറ്റിൽ സീറ്റ് കിട്ടാൻ എന്ന് വിചാരിച്ചു കഴിഞ്ഞാൽ നല്ല മാർക്കുമില്ല. പിന്നെ എന്ത് ചെയ്യും. രക്ഷിതാക്കൾ ഒരു വഴി കണ്ടുപിടിച്ചു . അച്ഛന്റെ അനിയൻ ഗൾഫിൽ ഉണ്ട് മൂപ്പരുടെ ശുപാർശ പ്രകാരം വല്ല ജോലി ഗൾഫിൽ ശരിയായാൽ. നമ്മുടെ കുടുംബം രക്ഷപ്പെടും കൂട്ടത്തിൽ ഞാനും. ഞാൻ ഗൾഫിനെ കുറിച്ച് സ്വപ്നങ്ങൾ കാണാൻ തുടങ്ങി . വിസ വരാൻ കാത്തിരിപ്പാണ്. കാത്തിരിപ്പിന് വിരാമമായി വിസ കിട്ടി. പ്ലെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. നെടുമ്പാശ്ശേരി ടു ദുബായ് . ടിക്കറ്റ് റേറ്റ് 8500. ബന്ധുക്കൾ തന്ന സഹായിച്ചു. ശമ്പളം എന്തോന്ന് കൂടി ഞാൻ