സിൽക്ക് ഹൗസ് - 15

  • 9.4k
  • 5k

ചാരുവിനോട് ആ നിമിഷം മുതൽ സുഹൈറക്ക് ഒരുപാട് ദേഷ്യം തോന്നി... " ചാരു പറയുന്നത് ശെരിയാണ് ഇക്ക നമ്മുടെ കടയിൽ ഉള്ളവർ മടി കാണിച്ചാൽ പിന്നെ എത്ര വലിയ കസ്റ്റമർ വന്നിട്ടും കാര്യമില്ല...ഇവർ ആക്റ്റീവ് ആയാൽ കടയിലെ സെയിൽ കൂടും.." ആസിഫ് പറഞ്ഞു അവൻ അത് പറഞ്ഞ ശേഷം ചാരുവിനെ നോക്കി... ഇരുവരും ഒരു പുഞ്ചിരി ആർക്കും കാണാതെ പരസ്പരം നൽകി...ആ നിമിഷം മുതൽ കടയിൽ എല്ലാവരും അവരുടെ ഫ്ലോറിൽ കൂടുതൽ സെയിൽ ഉണ്ടാകാനും മത്സരിക്കാനും തുടങ്ങി... ദിവസങ്ങൾ കടന്നുപോയി...സുഹൈറയും ആസിഫിനോട് കൂടുതൽ അടുക്കാനും തുടങ്ങി... കടയിലേക്ക് വരുന്നതും പോകുന്നതും എല്ലാം ആസിഫിന്റെ കൂടെ തന്നെ.. ആ വീട്ടിൽ അവളെ സമയം ചിലവഴിക്കുന്നതും ആസിഫിന്റെ കൂടെ തന്നെയായിരുന്നു... പുറത്തേക്കു പോകുന്നതും വരുന്നതും എന്തിനു ഭക്ഷണം കഴിക്കുന്നത്‌ പോലും അവന്റെ കൂടെ തന്നെയായിരുന്നു... ആസിഫ് അവളെ സ്വന്തം സഹോദരിയായി മാത്രമാണ് കണ്ടിരുന്നത്...എന്നാൽ സുഹൈറ അവനെ തന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കാനും അവനെ ലൈഫിൽ