മീനുവിന്റെ കൊലയാളി ആര് - 21

  • 7.2k
  • 1
  • 4.1k

രാഹുലും സുധിയും അങ്ങനെ പറഞ്ഞതും ശരത്തിനു ഒത്തിരി സങ്കടം തോന്നി...അവൻ ഒന്നും പറയാതെ മൗനമായി നിന്നു... " നീ ഇനി ഇതിനു പിന്നാലെ പോകരുത് ശരത്തെ നമ്മുക്ക് ഇതു ഇവിടെ വെച്ചു നിർത്താം അത്രതന്നെ..." രാഹുൽ അല്പം ദേഷ്യത്തോടെ പറഞ്ഞു " ടാ.. " "നീ ഒന്നും പറയണ്ട മരിച്ചു പോയ ആ പീറ ആത്മാവിനു വേണ്ടി നീ ഞങ്ങളെയും കുരുതി കൊടുക്കരുത് അതിനു ഇനി ഒരു ജീവിതമില്ല പക്ഷെ ഞങ്ങൾക്ക് ഉണ്ട്‌ അത് അവസാനിപ്പിക്കാൻ ആണോ നിന്റെ തീരുമാനം..." സുധിയും ശരത്തിനോട് ചോദിച്ചു "അങ്ങനെ പറയരുത് നിങ്ങൾ ആ കുട്ടിയെ വെറും ആത്മാവായി കാണുന്നു പക്ഷെ ഞാൻ എനിക്ക്... എനിക്ക് അറിയില്ല പക്ഷെ ഒന്ന് അറിയാം എന്തൊക്കെ സംഭവിച്ചാലും അവൾക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കും... ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കുകയില്ല പക്ഷെ അതാണ്‌ സത്യം എനിക്ക് ഇന്ന് വരെ ആരോടും തോന്നത്ത ഒരു സ്നേഹം ഇഷ്ടം സഹതാപം എന്തോ