സിൽക്ക് ഹൗസ് - 12

  • 10.3k
  • 5.3k

ആസിഫ് വാതിൽ അടച്ചതും ചാരുവിന്റെ മിഴികൾ നിറഞ്ഞു... എന്തു ചെയ്യണം എന്നറിയാതെ പൊള്ളുന്ന ചായയും അതിനേക്കാൾ പൊള്ളുന്ന മനസ്സുമായി അവൾ അപ്പോഴും അവിടെ തന്നെ നിന്നു... വാതിൽ അടച്ച ശേഷം... "ഞാൻ ഇപ്പോൾ പുറത്ത് കണ്ടത് ചാരുവാണോ... അതോ ഇക്ക് തോന്നിയതാണോ...ഏയ്യ് ഓള് ഇപ്പോൾ ഇങ്ങോട്ട് വരാൻ സാധ്യതയില്ല... തോന്നിയത് തന്നെയാകും..ഒന്നൂടെ ഒന്ന് നോക്കിയാല്ലോ..." ആസിഫ് മനസ്സിൽ കരുതി വീണ്ടും വാതിൽ തുറന്നു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല... തന്റെ വീട്ടിൽ തന്റെ മുറിയുടെ മുന്നിൽ കൈയിൽ ചായയുമായി നിൽക്കുന്നത് ചാരു തന്നെ... അവൻ അവളെ നോക്കി... തല കുനിഞ്ഞു കരഞ്ഞു കൊണ്ട് നിൽപ്പാണ് അപ്പോഴും അവൾ... " ഹലോ... ആ കണ്ണുനീർ ഒന്നും ചായയിൽ ആക്കല്ലെ പിന്നെ അതിൽ മധുരo കുറവും ഉപ്പ്‌ കൂടുതലുമായിരിക്കും..."ആസിഫ് പറഞ്ഞു അതുകേട്ടതും ചാരു മുഖം ഉയർത്തി നോക്കി എങ്കിലും പിന്നെയും കരയാൻ തുടങ്ങി... " ഓ... പോത്ത്പോലെ വളർന്നു എന്നാലും കുഞ്ഞുകുട്ടികളെ പോലെയാണ് കരയുന്നത്... "