സ്ത്രീധനം

  • 26.7k
  • 9.1k

"അമ്മേ മോളുവിനെ നോക്കിക്കോളൂ ഞാൻ ഒരിടം വരെ പോയിട്ട് വരാം...രാധിക അതും പറഞ്ഞു കൊണ്ട് പുറത്തേക്കു പോകാൻ നോക്കുന്ന സമയം അവളുടെ മൂന്ന് വയസ്സ് പ്രായം ഉള്ള മകൾ അവളുടെ അരികിൽ ഓടി എത്തി... "അമ്മേ... അമ്മേ ഞാനും.." നീലിമ കൊഞ്ചി "അമ്മ ഒരു ജോലി തേടി പോവുകയാണ് മോളു...അമ്മ വൈകുന്നേരം നേരം വരുമ്പോൾ അമ്മയുടെ വാവക്ക് ചോക്ലേറ്റും നിറയെ മിട്ടായിയും മേടിച്ചു വരാം കേട്ടോ...."രാധിക അതും പറഞ്ഞുകൊണ്ട് മകൾക്ക് ഒരു മുത്തം നൽകി മുന്നോട്ടു നടന്നു... വീട്ടിൽ നിന്നും ഒരു ചെറിയ മണ്ണിട്ട ഇടവഴിയിലൂടെ പോയാൽ മാത്രമേ ടാറിട്ട റോഡിൽ എത്തുകയുള്ളു അവൾ ആ വഴിയിലൂടെ മുന്നോട്ടു നടന്നു അപ്പോഴും അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകി... അവൾ മിഴികൾ തുടച്ച ശേഷം മുന്നോട്ടു നടന്നു... ബസ് സ്റ്റോപ്പിൽ എത്തിയതും അവൾക്കറിയുന്ന ഒത്തിരി പേര് ഉണ്ടായിരുന്നു... "അല്ല ആരിത് രാധികയോ... എപ്പോൾ വന്നു ഭർത്താവ് വന്നിട്ടുണ്ടോ..." "ഞാൻ ഇന്നല്ലേ... ഇല്ല ചേട്ടന്