സിൽക്ക് ഹൗസ് - 7

  • 9.2k
  • 5.3k

ആസിഫിന് ഇക്ക പറഞ്ഞത് തീരെ പിടിച്ചില്ല... അവൻ ചാരുവിനെ തന്നെ നോക്കുന്ന സമയം.. "ആസിഫെ വിലയിടൽ കഴിഞ്ഞോ..."അക്‌ബർ ചോദിച്ചു " ഇല്ല..." "എന്നാൽ പോകാൻ നോക്കിക്കോ... ബാക്കി ഉള്ളതെല്ലാം പെട്ടന്ന് തീർത്ത ശേഷം കടയിൽ കൊണ്ടുവരണo...""ശെരി ഇക്ക..." അന്നും ആസിഫും നിഷയും ചാരുവുമാണ് ഗോഡൗണിൽ പോയത്... അവർ അവിടെ പോയ ശേഷം തന്റെ ബാക്കി ജോലികൾ ചെയ്യാൻ തുടങ്ങി... ഇതേ സമയം കടയിൽ... "ടി... ന്റെ ചാരു മോൾ ശെരിക്കും ഒരു സംഭവമാണ് ലെ...ഓരോദിവസവും അവളോട് ഉള്ള ഇഷ്ടം കൂടിവരുന്നു..."രാഹുൽ ശ്രീക്കുട്ടിയോട് പറഞ്ഞു "ആർക്കു "ശ്രീക്കുട്ടി അവനോടു സംശയത്തിൽ ചോദിച്ചു " എനിക്ക് അല്ലാതാർക്ക...നിനക്കറിഞ്ഞൂടെ എനിക്ക്... എനിക്ക് അവൾ ന്റെ ജീവനാണ്... നിനക്ക് ഒന്ന് പറഞ്ഞൂടെ അവളോട്‌ ന്റെ സ്നേഹത്തെ കുറിച്ച്... " "മം... ബെസ്റ്റ് നീ നിന്റെ സ്നേഹം അവളോട്‌ പറയാൻ ഒരു ബ്രോക്കറെ അന്വേഷിക്കുന്നു എന്നാൽ ഇന്നലെ ഒരാൾ വന്നു സുബിൻ...അവൻ നേരിട്ട് അവളോട്‌ അവന്റെ സ്നേഹം പറഞ്ഞു