സിൽക്ക് ഹൗസ് - 6

  • 8.6k
  • 5.3k

നാളെ രാവിലെ ഞാൻ നിനക്കുള്ളത് തരാം...ആസിഫ് അതു മനസ്സിൽ ഉറപ്പിച്ചു...അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി.... പിറ്റേന്നു രാവിലെ... "ടാ എന്തായി നിങ്ങൾ പുറപ്പെട്ടോ...ആസിഫ് ഫോണിൽ അവന്റെ കൂട്ടുകാരൻ ഷിയാസിനോട് ചോദിച്ചു "ആ ടാ ഞാനും മുനീറും ദേ ഉടനെ തന്നെ എത്തും കടയിൽ...എന്നിട്ട് ബാക്കി നീ പറഞ്ഞതുപോലെ...ഒരു കാര്യം ചോദിക്കട്ടെ.." "മം.." "നിനക്ക് വേണമെങ്കിൽ ആ കുട്ടിയെ കടയിൽ നിന്നും പിരിച്ചു വിടാം...അല്ലെങ്കിൽ വേറെ എന്തു വേണമെങ്കിലും ചെയ്യാൻ സാധിക്കുമല്ലോ പിന്നെ എന്തിനാ ഇങ്ങനെ..." "നീ പറഞ്ഞത് ശെരിയാണ്... അവൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് അറിയാത്ത വിധം അവളെ നശിപ്പിക്കാൻ എനിക്ക് അറിയാത്തതു കൊണ്ടല്ല.. പക്ഷെ അന്ന് അവൾ എന്നെ തല്ലിയപ്പോൾ ഞാൻ അറിഞ്ഞ ശരീര വേദനയെക്കാൾ കൂടുതൽ മാനസികമായ വേദനയാണ്.. അനക്ക് അറിയുമോ ന്റെ ജോലിക്കാരുടെ മുന്നിൽ വെച്ചാണ് ഓള് എന്നെ തല്ലിയത്... അവരുടെ മുന്നിൽ വെച്ചു തന്നെ എനിക്കും ഓളെ മാനസികമായി തകർക്കണം അതിനാണ്..പിന്നെ ന്റെ