ദൈവം

  • 3.1k
  • 1
  • 1k

കൃഷ്ണകുമാർ നെടുംബാശ്ശെരി എയർപോർട്ടിൽ എത്തിയതും.. അദ്ദേഹം മകന് ഫോൺ ചെയ്തു " കെവിൻ നീ എവിടെ ഞാൻ ഇവിടെ എത്തി.. " " സോറി ഡാഡ് എനിക്കു വരാൻ കഴിഞ്ഞില്ല.. മുത്തശ്ശിക്ക് പെട്ടന്ന് അസുഖം കൂടി..ഞങൾ ഇപ്പോ സിറ്റി ഹോസ്പിറ്റലിൽ ആണ്.. ഒരു കാൾ ടാക്സി വിളിച്ചു ഇങ്ങോട്ട് വന്നാൽ മതി.. " കെവിൻ പറഞ്ഞ് പോലെ കൃഷ്ണകുമാർ പുറത്തു നിൽക്കുന്ന കാൾടാക്സി വിളിച്ചു.. കാർ അവിടെ നിന്നും യാത്രയായി.. " സാർ എവിടെ നിന്നും ആണ് വരുന്നത് " ഡ്രൈവർ ചോദിച്ചു " ഞാൻ ജർമനിയിൽ നിന്നും അവിടെ തന്നെ സെറ്റിൽട്ടും ആണ്.. അമ്മ ഉണ്ട്‌ നാട്ടിൽ.. ഒരുപാട് തവണ അങ്ങോട്ട് വിളിച്ചതാ പക്ഷെ വന്നില്ല.. അച്ഛൻ ഉറങ്ങുന്ന ഈ മണ്ണ് വിട്ടു വരില്ല എന്ന വാശി.. ഇപ്പോ തീരെ സുഖമില്ല ഫാമിലി മുന്പേ പോന്നു ഞാൻ ചെറിയൊരു വർക്ക്‌ തീർത്തു വരുന്ന വഴിയാ.. " " ഓ.. "