അഭി കണ്ടെത്തിയ രഹസ്യം - 2

  • 8.2k
  • 4.6k

കൈയിലെ ഞരമ്പ് മുറിച്ചു മുറിയിൽ രക്തവെള്ളത്തിൽ കിടക്കുകയാണ് സ്വാതി എന്ന പെൺകുട്ടി... "സ്വാതീ... ടാ... കണ്ണ് തുറക്ക്.... ടാ.... സ്വാതീ... ഗീത കണ്ണീരോടെ വിളിച്ചു... "അതു കണ്ടതും അഭിയും കീർത്തിയും ആകെ തകർന്നു ഉടനെ അഭി ടേബിൾ മേൽ ഉണ്ടായിരുന്ന നീല ചുരിദാർ ഷാൾ വലിച്ചു കീറി എന്നിട്ടു ആ തുണി ഉപയോഗിച്ച് അവളുടെ കൈയിൽ വരിഞ്ഞുമുറുക്കി കെട്ടി... എല്ലാവരും ഒന്നിച്ച് അവളെ പൊക്കി എടുത്തു കൊണ്ട് നേരെ സിറ്റ്ഔട്ടിൽ വന്നു ... അപ്പോഴേക്കും അങ്ങോട്ട്‌ വിവരം അറിഞ്ഞ നാണിയമ്മ ഓടി എത്തി.. "ആയോ.. എന്റെ പൊന്നു മോളെ നിനക്ക് എന്തു പറ്റി... നീ ഇവളുടെ കൂടെ ഉണ്ടായിരുന്നില്ലെ .. ഈശ്വരാ... മോളെ സ്വാതി... മോളെ... അവർ വേദനയോടെ ആ കുട്ടിയെ വിളിച്ചു... എന്തു പറ്റിയതാ.. എന്തിനാ ഇവൾ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്..." "അറിയില്ല ഇന്നലെ രാത്രിയിൽ പാലും കുടിച്ച് എന്റെ കൂടെ സുഖമായി ഉറങ്ങിയതാ... എന്ത് പറ്റി എന്നറിയില്ല