സിൽക്ക് ഹൗസ് - 1

  • 39.1k
  • 1
  • 16.3k

"നാളെ മുതൽ ഞാൻ സിൽക്ക് ഹൗസ് എന്ന തുണി കടയിൽ ജോലിക്ക് പോവുകയാണ്.. "ചാരുലത പറഞ്ഞു.. " ആ.. അപ്പോൾ നീ ഇനി പഠിക്കാൻ പോകുന്നില്ലെ.. ഡിഗ്രി ഇനി രണ്ടു കൊല്ലം അല്ലെ ഉള്ളു അതെല്ലാം നോക്കണം എന്ന് പറഞ്ഞിട്ട്..അമ്മ ചോദിച്ചു.. " "അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. പഠിത്തം അതും ഈ കുടുംബത്തിൽ ജനിച്ചതിനു ശേഷം..." ചാരു പുച്ഛത്തോടെ പറഞ്ഞു "എന്താ.. മോളെ നീ ഇങ്ങനെയൊക്കെ പറയുന്നത്...നിനക്ക് പ്ലസ്ടുവിൽ നല്ല മാർക്ക്‌ ഉള്ളതല്ലെ എന്നിട്ടും...." "മാർക്കു അതുകൊണ്ട് ഇനി ജീവിക്കാൻ കഴിയില്ല അമ്മേ...അമ്മ ജോലിക്ക് പോകുന്ന അടക്കകമ്പനിയിൽ നിന്നും ദിവസവും കിട്ടുന്ന 300 രൂപയാണ് നമ്മുടെ ജീവിതം മാർഗ്ഗം... അതിൽ എന്റെയും ഉണ്ണിയുടെയും തുടർന്നുള്ള പഠിത്തം, ലോൺ,നമ്മുടെ ചിലവും കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും.. പച്ചക്കറി കടയിലും പലചരക്കു കടയിലും ഇന്നും പറ്റ് ചോദിച്ചു... ഇനിയും ഈ അവസ്ഥ കണ്ടില്ല എന്ന് നടിക്കാൻ വയ്യ.. " " അത് പിന്നെ