മീനുവിന്റെ കൊലയാളി ആര് - 3

  • 10.4k
  • 7k

തനിക്കു ചുറ്റും എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ വീണ്ടും ഉറക്കത്തിൽ വഴുതിവീഴുകയാണ് മീനു.. പിറ്റേന്ന് നേരം പുലർന്നതും... മീനു കട്ടിലിൽ നിന്നും എഴുന്നേറ്റു... എന്നിട്ടു അമ്മ ചെറിയ ഒരു ചട്ടിയിൽ സൂക്ഷിച്ചിരുന്ന ഉമികരി കൈയിൽ എടുത്തു.. വീടിനു പുറത്തുപോയി ചുറ്റും നോക്കികൊണ്ട്‌ കാലത്തുണ്ടാകുന്ന ഇളം തണുപ്പുള്ളക്കാറ്റ് അവളെ തഴുകുന്ന സുഖത്തിൽ പല്ലുതേക്കുന്ന അവളുടെ അരികിൽ ഓടി കിതച്ചു വന്നു നില്പ്പാണ് അപ്പു.. "മം.. എന്തെ ടാ.." മീനു ചോദിച്ചു " അതേയ് അമൃതചേച്ചി ഇന്ന് നമ്മളെ കുറച്ചു നേരത്തെ സ്കൂളിലേക്ക് തയ്യാറാക്കാൻ പറഞ്ഞു.... " "എന്തെ.." മീനു ചോദിച്ചു " അതോ ചേച്ചിക്ക് കുറച്ചു ലീവ് ദിവസങ്ങളിലെ നോട്ട്സ് എഴുതാൻ ഉണ്ട് പോലും.. പിന്നെ എന്തോ ഒരു പ്രൊജക്റ്റ്‌ വർക്കും ഉണ്ടെന്നു.. ചേച്ചിയുടെ കൂട്ടുക്കാരി നിഷചേച്ചിയും നേരത്തെ വരും അപ്പോ...നിഷ ചേച്ചിയുടെ പുസ്തകം നോക്കി എഴുതാൻ ആണ്..അത്‌ കൊണ്ടു നമ്മളും നേരത്തെ പോകാം... " അപ്പു പറഞ്ഞു "മം.. ശെരി.. ഞാൻ