ഒരു യാത്രക്ക് മുമ്പ്

  • 22.2k
  • 6.6k

മുഖത്തെ കടുത്ത നിരാശ കണ്ടാണ് രവി ഒരുമിച്ച് വളർന്ന ഉറ്റചങ്ങാതി സുമേഷിനോട് കാര്യം തിരക്കിയത്."രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്കെന്താ ഒരു വല്ലായ്ക; ഒരു നിരാശ?"രവിയുടെ ചോദ്യം സുമേഷിനെ കൂടുതൽ നിരാശനാക്കുകയാണ് ചെയ്തത്."പറയെടാ..."സുമേഷിന്റെ ഹൃദയമിടിപ്പ് ശക്തമായി."എന്തോ വലുത് സംഭവിക്കാൻ പോവുന്നപോലെ... ശരീരം വിറക്കുന്നു, പേശികൾ അലിഞ്ഞുപോവുന്ന പോലെ.. ഒന്നിനും ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുന്നില്ല."ഭയത്തോടെയായിരുന്നു സുമേഷ് ഇത്രയും പറഞ്ഞത്. മരണദിവസമറിഞ്ഞ ഒരാളുടെ വെപ്രാളമായിരുന്നു അയാൾക്ക്. താൻ തൊട്ടടുത്ത ദിവസം മരിക്കുമെന്നറിഞ്ഞാൽ ഒരു ശരാശരി വ്യക്തി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു സുമേഷിന്റെ ഓരോ നിമിഷവും.സുമേഷിന്റെ പരിഭ്രമം രവിയെ കൂടുതൽ ഭയപ്പെടുത്തുകയാണ് ചെയ്തത്. തന്റെ സുഹൃത്തിനെ ഇത്തരത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ല."പറയെടാ..." രവി വീണ്ടും ചോദിച്ചു."ഞാൻ പറഞ്ഞില്ലേ വിസ വന്നകാര്യം. അഞ്ചാം തിയതി കയറണം. പിന്നെ നാട്ടിലേക്ക് രണ്ട് വർഷം കഴിഞ്ഞേ..."വളരെ ദുഃഖത്തിൽ സുമേഷ് പറയുന്നത് കേട്ട് ഇടയിൽ കയറി രവി പറഞ്ഞു. "അതിനാണോ നിന്റെ നിരാശ. ഒരു ഭാഗ്യം വരുമ്പോ ഇങ്ങനെയാണോ ചിന്തിക്കേണ്ടത്.