I Love U 2 - (Part 1)

  • 31.8k
  • 12.6k

"ഐ ലവ് യൂ""ഐ ലവ് യൂ ടൂ" പൃഥി പ്രണയാർദ്രമായി മറുപടി നൽകിക്കൊണ്ട് കാൾ കട്ട് ചെയ്തു.കാർ ഓടിച്ചു കൊണ്ടിരിക്കുന്ന അവൻ ഫോണിൽ നിന്നും കണ്ണെടുത്ത് നോക്കിയതും എതിരെ വരുന്ന ലോറി അവന്റെ കാറിനെ ഇടിച്ച് തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു.. കാറ് പാലത്തിന്റെ അതിരുകളിൽ ഇടിച്ച് നിന്നപ്പോൾ, ചില്ലു പൊളിച്ച് പൃഥി പുഴയിലേയ്ക്ക് തെറിച്ചു വീണു..ഇടിച്ച ലോറി നിർത്തി.. നിമിഷങ്ങൾക്കകം വളവിൽ നിന്നും വരുന്ന മറ്റൊരു വാഹനത്തിന്റെ ഹോൺ കേട്ടപ്പോൾ ലോറി വേഗത്തിൽ സ്റ്റാർട്ട് ചെയ്ത് മുൻപോട്ട് പോയി..*️_______________**________________️*നെയ്യാറ്റികരയിലെ പേരു കേട്ട കുടുംബമാണ് മേലേപാടത്ത്. പൂരത്തിന് തിടമ്പെടുക്കുന്ന ആനയെപ്പൊലെ തല ഉയർത്തി നിൽക്കുന്ന ഒരു നാലുകെട്ട്.. തറവാടും ചുറ്റുമുള്ള കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന നെൽവയലുകൾക്കും തോട്ടങ്ങൾക്കും പുറമെ ഗ്രാമത്തിലെ സ്കൂൾ, മില്ലുകൾ, ഹോൾ-സെയിൽ റീട്ടെയിൽ ഷോപ്പുകൾ തുടങ്ങി നഗരത്തിലെ Five star ഹോട്ടലുകളും, ടെക്സ്ടെയിൽസ് സ്ഥാപനങ്ങളും, കൺസ്ട്രഷൻ കമ്പനിയും മേലേപാടത്തെ കുടുംബ സ്വത്തുവകകളാണ്.മേലേപാടത്തെ മൂത്ത കാരണവർ രാമമേനോനും ജാനകിയമ്മയ്ക്കും അഞ്ച് മക്കളാണുള്ളത്. ദേവരാജൻ,