പുനർജ്ജനി - 1

  • 20.1k
  • 8.3k

പുനർജ്ജനി ഭാഗം - 0️⃣1️⃣"" നന്ദൂ ... നന്ദൂട്ടി ... എഴുന്നേക്ക് മോളെ ..... അടുക്കളയിൽ നിന്നുള്ള അനുരാധയുടെ വിളി അവളെ ആ സ്വപ്നത്തിൽ നിന്നുണർത്തി.. "" 5 മിനിറ്റൂടെ അമ്മായി....അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു ...... വീണ്ടും ആ സ്വപ്നം അവളെ തേടിയെത്തി ... ദീപാലംകൃതമായ ക്ഷേത്രം ... ഇരുട്ട് വീണ് തുടങ്ങിയിരുന്നു ... ലക്ഷദ്വീപം കൊളുത്തുകൊണ്ടിരിക്കുന്ന ഒരു ദാവണിക്കാരി. . . പെട്ടന്നവളുടെ ദാവണിത്തുമ്പിലേക്ക് അഗ്നി പടർന്നു .... വിളക്ക് തെളിയിച്ചുകൊണ്ടിരുന്ന അവൾ അതറിഞ്ഞില്ല ..... അത് കണ്ട് കൊണ്ട് വന്ന അവൻ ആ തീ അണച്ചു .. അപ്പോൾ മാത്രമാണ് അവൾ അത് തിരിച്ചറിഞ്ഞത് .... ഒരു വാക്ക് പോലും പറയാതെ അയാൾ പിന്തിരിഞ്ഞു പോയി ...."" നന്ദു നീ വരുന്നുണ്ടോ ...... "" ഈ അമ്മായി ....അവൾ ഒരു മുഷിച്ചിലോടെ മൂരി നിവർത്തി എഴുന്നേറ്റു .... "" എന്താ അമ്മായി.... "" ആ വന്നോ