അവനും അവളും - 1

  • 58.1k
  • 23.8k

CHAPTER 1 അവന്‍പേപ്പര്‍ നന്നായി മടക്കി വെച്ചു. പുതിയ പേന എടുത്ത് ഒന്നു വരച്ചു നോക്കി. കൊള്ളാം, സ്മൂത്താണ്, ജെല്‍പേന. ഇന്നലെ എഴുതാന്ന് വിചാരിച്ചിരുന്നപ്പൊ ജെല്‍ പേന കാണുന്നില്ല. എനിക്കേ ഇത് വെച്ചല്ലാതെ എഴുതാന്‍ പാടാ. ഇനി എന്തായാലും തൊടങ്ങാം. ‘സീന്‍ 46.’ ഉം.., വിശക്കുന്നുണ്ടോ? ഞാന്‍ ഒന്നും കഴിച്ചില്ലെ, അല്ല രാവിലെ കഴിച്ചെ ആണല്ലോ. എന്നാലും ഒരു ലെമണ്‍ ടീ കുടിച്ചിട്ട് തൊടങ്ങാം. എന്നാലേ സാധനം വരൂള്ളൂ. ലെമണ്‍ ടീ റെഡി. ‘സീന്‍ 46. EXT. TEMPLE/ആലുവപ്പുഴയുടെ തീരം. NIGHT’ മുറി മൊത്തം പേപ്പറാണല്ലോ. ഇതെല്ലാം ഒന്നു വൃത്തിയാക്കീട്ട് ഐശ്വര്യായിട്ട് തൊടങ്ങാം. ഞാന്‍ കസേരയില്‍ നിന്നെഴുന്നേറ്റു മുറിയില്‍ ചിതറിക്കിടന്ന പേപ്പറുകള്‍ ഓരോന്നായി പെറുക്കി എടുത്തു. എല്ലാ പേപ്പറിലും ‘സീന്‍ 46. EXT. TEMPLE/ആലുവപ്പുഴയുടെ തീരം. NIGHT’ എന്നല്ലാതെ വേറൊന്നുമില്ല. മൂന്നു നാലു ദിവസമായി ഞാന്‍ ഇത് തന്നെയാ ചെയ്യുന്നെ. മുമ്പെഴുതിയ സീനുകള്‍ എല്ലാം ഒന്നു കൂടെ എടുത്ത് വായിച്ചു നോക്കി. ഇതൊക്കെ