പെട്ടി സീറ്റ്

  • 8.7k
  • 2.6k

മങ്ങലേറ്റ സായാഹ്നത്തിന് തിരക്ക് പിടിച്ചിരിക്കുന്നു. ചുവപ്പുള്ള സന്ധ്യയിൽ കൂടണയാൻ പക്ഷികൾ കൂട്ടം കൂട്ടമായി ആകാശത്തിലൂടെ പറന്നു നീങ്ങി. എല്ലാവരും ഓട്ടത്തിലാണ് ലക്ഷ്യങ്ങളിലേക്ക്, ചിലർ വീഴുന്നു അവിടെത്തന്നെ മണ്ണടിയുന്നു. മറ്റു ചിലർ വീണ്ടും എഴുന്നേൽക്കുന്നു പിന്നെയും ഓടുന്നു, ഒന്നുകിൽ ആ ലക്ഷ്യത്തിലേക്ക് അല്ലെങ്കിൽ മറ്റൊന്നിലേക്ക്. നഗരമധ്യത്തിലെ ട്രാഫിക് സിഗ്നലിൽ സ്ഥാപിച്ച ക്യാമറ ഫ്ലാഷ് അടിച്ചു, അടുത്തുള്ള ബസ്റ്റോപ്പിൽ നിന്നിരുന്ന മജീദിന്റെ കണ്ണുകളിൽ ആ പ്രകാശം പ്രതിഫലിച്ചു. ദിനവും കണ്ടുകൊണ്ടിരിക