ഇടിമുഴങ്ങുംമുൻപേ

  • 13.5k
  • 3.4k

ഇടിമുഴങ്ങുംമുൻപേ by Cherian K Joseph മുട്ടനാട് കല്ലിൻകൂട്ടത്തിനിടയിലെ അപ്പ കാടു മുഴുവൻ കടിച്ചും ചവിട്ടിയും മെതിച്ചും തീർത്തു മുകളിലുള്ള തൊട്ടാവാടി പടർപ്പുകളിലേക്കു കടന്നു . കുന്നിൻ ചെരുവിലെ ചാഞ്ഞ പോക്കുവെയിൽ തൊട്ടാവാടിയുടെ കൂമ്പിയ ഇതളുകളെ സഹതാപത്തോടെ തലോടി . അതിൽ ചവുട്ടി ഉയർന്ന മുട്ടനാട് ഗർവോടെ തലയുയർത്തി കുന്നിൻമുകളിലെ മുളംകാടിനെ വെല്ലുവിളിച്ചു . തൊട്ടാവാടിക്കപ്പുറം കൂർമുള്ളിനെ പുച്ഛത്തിൽ അമർത്തി അതു കമ്മ്യൂണിസ്റ്റ് പച്ചയുടെ സ്മൃദ്ധി ഞെരിച്ചു കുതിച്ചു . "ഹോയ് ഹോയ് " ഇടതു വശത്തുനിന്നു ഉണക്ക ചുള്ളികമ്പുമായി ഇ എം എസും വലതു വശത്തുനിന്നും വാടിയ ചില്ലയുമായി എ കെ ജിയും ഓടിയെത്തി ആടിനെ തുരത്തി . അങ്ങിനെ ആടില്ലാത്ത ഇ എം എസില്ലാത്ത എ കെ ജിയില്ലാത്ത കുന്നിൻചെരുവിൽ അവനും കിനാവും മാത്രമായി . അവൾ ഇനിയും വന്നിട്ടില്ല . അവൻ മൊബൈലിൽ സമയം നോക്കി അക്ഷമതയോടെ അതിനെ തലോടി . അവൾക്കു ഒരു ഫോൺ ഇല്ലാത്തതാണു