എവിടെനിന്നോ എവിടേക്കോ ഒരു തീവണ്ടി

  • 23.5k
  • 1
  • 4.8k

എവിടെനിന്നോ എവിടേക്കോ ഒരു തീവണ്ടി ഏകാന്തവും വിജനവുമായ തുരുത്തിൽ നരച്ച മഞ്ഞ നിറത്തിൽറയിൽവേ സ്റ്റേഷൻ വിളറി നിന്നു . വില്ലി സായിപ്പ് സ്റ്റേഷനിൽഎത്തുമ്പോഴേക്കും ചന്ദ്രൻ ചത്തു മലച്ചിരുന്നു . ദിവാകരക്കുറുപ്പിന്റെ ചൂലിഴകൾ ആകാശത്തിന്റെ ഇറയത്തുനിന്നു അതിനെതൂത്തെറിഞ്ഞു . ശവദാഹത്തിനു ശേഷമുള്ള മൂകത പ്ലാറ്റ്ഫോമിൽ ഇഴവിട്ട ചുക്കിലിപോലെ തൂങ്ങിനിന്നു . പൊട്ടിപൊളിഞ്ഞ സിമെന്റ് ബെഞ്ചുകളൊന്നിലും കടവായിൽനിന്നു മുറുക്കാൻ തുപ്പൊലൊപ്പിക്കുന്ന പോർട്ടർആണ്ടിയെ കാണാനില്ലായിരുന്നു . മാസ്റ്റർ അയ്യരെയും കാണാനില്ല . ടിക്കറ്റ് എങ്ങിനെ കിട്ടും ? മുറുമുറുത്തു നടന്നഒരു കില്ലപ്പട്ടി മാത്രം ചെരിഞ്ഞു നോക്കി വെയിലേക്കു ഓരിയിട്ടു . പെട്ടെന്നു തെറ്റു മനസ്സിലാക്കി അതുതലകുനിച്ചു കാൽ മടക്കി പൃഷ്ടം ചൊറിഞ്ഞു അകലേക്കു വേച്ചു വേച്ചു ഓടി .