വളപ്പൊട്ടുകൾ

  • 13.8k
  • 3.2k

വളപ്പൊട്ടുകൾകൊച്ചിൻ എയർപോർട്ടിൽ സന്ധ്യയുടെ സിന്ദുരച്ഛവി മാഞ്ഞുതീർന്ന നേരത്ത് വന്നിറങ്ങുമ്പോൾ അനീഷ് രാജിന്റെ മനസ്സ് ആകാശത്ത് മേക്കാറ്റ് പിടിച്ച, പിടികിട്ടാ പട്ടംപോലെ അടിയുലയുകയായിരുന്നു. അമ്മ അരുന്ധതിദേവി അവനെ നാട്ടിലേക്ക് വിളിക്കാൻ തുടങ്ങിയിട്ട് നാളുകളേറേയായി. ജോലിയുടെ തിരക്കും പുതിയ മഹാമാരി തീർത്ത ആഗോള തടവറയും കാരണം അതങ്ങു നീണ്ടുപോയി. അമ്മ പറയുംപോലെ അലക്ക് കഴിഞ്ഞു നിനക്ക് ഇനി എന്നാണ് കുട്ടി… കാശിയിൽ പോകാൻ നേരം കിട്ടുക. പരിഭവം കൊട്ടിക്കയറി അങ്ങ് ഉച്ചസ്ഥായിൽ ആകുമ്പോൾ ആവും ഇങ്ങനെ പറയുക, നോക്ക് ഉണ്ണി, നിനക്ക് പ്രായം ഏറുകയാണ്, എനിക്കും, മൂക്കിൽ പല്ല് മുളച്ചിട്ടല്ല ജീവിക്കാൻ തുടങ്ങുക, എല്ലാത്തിനും കാലവും നേരവും ഉണ്ട്, ജീവിതാനുഭവം കൊണ്ട് പറയുന്നതാണ് എന്ന് കൂട്ടിക്കോളൂ, ഇനിയും തുടർന്നാൽ പിന്നെ കരച്ചിലിലും മൂക്ക് പിഴിയലിലും ഒക്കെ ആവും അവസാനിക്കുക എന്നറിയാവുന്നതിനാൽ സമ്മതിക്കുകയേ തരമുണ്ടായിരുന്നുള്ളു.ജീവിതാനുഭവങ്ങൾ ഏറെ ഉണ്ടായിരുന്നു അമ്മക്ക്, ഒരു പക്ഷേ ഓർക്കാനും, പറയാനും ഇഷ്ട്ടപ്പെടാത്ത ഏടുകൾ ആണ് അധികവും. കിഴക്കൻ മലയോരത്തെ കുഗ്രാമത്തിൽ ജനിച്ച