പെണ്ണിൻ്റെ കൊതി

  • 25.7k
  • 1
  • 5.2k

ജനനവും അറിഞ്ഞില്ല , പ്രയാണവും അറിഞ്ഞില്ല , വീണു പോയൊരു മരണവും അറിഞ്ഞില്ല എന്നെ . ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ജീവിക്കണം ഞാനായി തന്നെ . ജനിച്ച നാളിൽ തന്നെ എന്നെ എന്നിൽ നിന്നു വേർപ്പെടുത്തി ഞാനെന്നെ കണ്ടെത്തിയതോ - എൻ്റെ അന്ത്യ ദിനത്തിൽ . തിരിച്ചറിയാൻ വൈകിയതല്ല അറിയിക്കാൻ ആരുമേ എന്നടുക്കൽ കണ്ടില്ല . ആരെയും എത്താനനുവദിച്ചില്ല ആരെക്കെയോ . എന്നെ ഞാനാക്കാതിരുന്നത് രണ്ടു വാക്കിൻ്റെ വൈരുധ്യം . കല്ലാണ് പെണ്ണെന്നോരെഴുത്ത് . അങ്ങനെ ഏറെ എഴുത്തുകൾ ആരാണെഴുതിയതെന്നു പോലുമറിയാത്ത എഴുത്തുകൾ . ഏതോ സത്യമാദ്യമേ മറച്ചു വച്ചതുകൊണ്ട് ഞാനും കരുതി പെണ്ണ് കല്ലെന്ന് . വിശ്വസിച്ചുപോയി ആ അസത്യം . കല്ലിനെ പാകത്തിനൊത്തുടക്കാം കല്ലിനെ ചേറിൽ വലിച്ചെറിയാം കല്ലിനെ പന്തയത്തിൽ കരുവാക്കി കളിക്കാം എന്നാൽ സത്യമോ ഞാനൊരു കല്ലല്ലെന്നതല്ലെ കല്ലെന്ന് കബളിപ്പിച്ച് കല്ലായിരുത്തിയ ഇത്തിരി പേരുടെ കഥ പറയാം