ഞാനും എന്റെ ഐഷുവും....

  • 19.2k
  • 1
  • 3.2k

ഐഷൂ..... ദേ കളി വിട് പെണ്ണെ സത്യം പറ ...... എന്താടാ കള്ളതാടി...... വിട്ടെ വിട്ടേ..... എനിക്കിനി ഒന്നും കേൾക്കണ്ടേ അല്ലെങ്കിലും എന്നെ പറഞാൽ മതിയല്ലോ.... ക്രിസ്ത്യാനി ആയ ഞാൻ നിന്നെ പോലൊരു നായർ കുട്ടിയെ ആഗ്രഹിക്കാൻ പാടില്ലാർന്നു....... ഓ..... തുടങ്ങിയോ പതിവ് പല്ലവി എന്തൊന്നടാ ചെക്കാ.... നിനക്ക് തോന്നുന്നുണ്ടോ ഇൗ ഐശ്വര്യയ്ക്ക് ഇൗ കള്ളതാടിയെ വിട്ട് പോവാൻ പറ്റുമെന്ന് ...... മ്മംമ്മ്..... അതില്ല ...... എന്നാലും നീ കല്യാണം ഉറപ്പിച്ചു പെണ്ണ് കാണാൻ വന്നു എന്നൊക്കെ പറയുമ്പോ എന്റെ ഉള്ള് പോട്ടുവാ പെണ്ണെ..... വെറുതെ പോലും നിന്നെ വിട്ട് കളയാൻ എനിക്ക് വയ്യാ...... ആണോടാ ചക്കരെ..... അതെനിക്ക് അറിയത്തില്ലയോ എന്റെ മുത്തിന് എന്നെ വിട്ട് കളയാൻ വയ്യെന്ന് ...... അതുകൊണ്ടല്ലെ ഞാനിങ്ങനെ നിന്നെ ചൂടാക്കാൻ ഓരോന്ന് പറയുന്നത്........ ആണോ.... എന്നാല് ഇനി തൊട്ട് ഞാനും തമാശക്ക് മറ്റു പെണ്ണുങ്ങളെ വായിനോക്കാം.... അതെങ്ങനെണ്ട് കൊള്ളാം ല്ലേ..... ഐഷു പരിഭവത്തോടെ