ഫേക്ക് അക്കൗണ്ട്..(part 3)

  • 23k
  • 5.6k

ഫേക്ക് അക്കൗണ്ട്part 3..Afthab anwar©️അലീന : മ്മ്ഹ്... എന്നാ പറയാണെ ..?അലക്സ് : ആ പറഞ്ഞു തുലക്ക്...അലീന : ഹാ അലക്സ്...., അലക്സ് വിചാരിക്കും പോലെ ഞാനൊരു സ്ത്രീയല്ല .പുരുഷനാണ് .അലക്സ് : ഇതും പറഞ്ഞു ഒഴിപ്പിക്കാനാണെങ്കിൽ ആദ്യേ അലീനക്ക് പറയാമായിരുന്നു .വെറുതെ ഇത്രയൊന്നും ചാറ്റ് ചെയ്യേണ്ടതില്ലായിരുന്നു അലീനാ... താനെന്താടോ ഈ പറയുന്നത് ??അലീന : നീ ഇതു വരെയും വിശ്വസിച്ച അലീനയാണ് ഞാനെങ്കിൽ ഞാൻ ഈ പറയുന്നതും നീ വിശ്വസിച്ചേ തീരൂ ...ഞാൻ പറയാം...***************** ഞാൻ ഒരു പെണ്ണിനെ എന്റെ ജീവന് തുല്യമായി ,അല്ലെങ്കിൽ അതിലും ഉപരിയായിക്കൊണ്ട് സ്നേഹിക്കുന്ന ഒരു പുരുഷനാണ് .അവളുമായി എനിക്കത്രയൊന്നും ബന്ധമുണ്ടായിരുന്നില്ല .പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത് .ആദ്യത്തിലൊക്കെ സുഹൃത്തുക്കളെല്ലാരും അവളെ സപ്പോർട്ട് ചെയ്യുമ്പോഴും എനിക്കവളെപ്പറ്റി നല്ലതൊന്നും പറയാനേ ഉണ്ടണ്ടായിരുന്നില്ല .അവൾ നമ്മൾ കാണാൻ വേണ്ടി അങ്ങനെയൊക്കെ നടക്കാണ് .ആൾ ഫുള്ളീ ഷോ ആണെന്നൊക്കെ ഞാൻ അവളെ അധിക്ഷേപിച്ചിരുന്നു