വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം

  • 13.6k
  • 3.9k

വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം മുന്നിലെ ടീവി സ്‌ക്രീനിൽ വാർത്തകൾ മിന്നി തെളിയുമ്പോൾ സുധാകരൻ നിർവികാരനായിരുന്നു. മറ്റൊന്നിലും താൽപ്പര്യം ഇല്ലാത്തതിനാൽ ആണ് അയാൾ വാർത്താചാനലിൽ അഭയം തേടിയത്. ലോകകാര്യങ്ങൾ എന്നേ അയാളുടെ മുന്നിൽ നിരർത്ഥകങ്ങൾ ആയി മാറിയിരിക്കുന്നു. ഈ രണ്ടാം ജന്മത്തിൽ അയാളുടെ ലോകം മറ്റെന്തൊക്കെയോ ആണ്. ഇന്ന് ആ വലിയ എസ്റ്റേറ്റിൽ അയാൾ ഒറ്റക്കായിരുന്നു. അതിന്റെ നടുവിലെ നൂറ്റാണ്ടിന്റെ പഴക്കം ബാക്കിയായ എസ്റ്റേറ്റ് ബംഗ്ലാവിൽ തനിച്ച്. നിശബ്ദത അരിച്ചിറങ്ങുന്ന ഭയമായതിനാൽ മാത്രമാണ് ടീവിയെ അഭയംപ്രാപിച്ചത് തന്നെ. ഒരു പക്ഷേ.. പ്രായം മരണഭയം കൊണ്ടുവന്നിരിക്കാം.. പിന്നിലൂടെ നിശബ്ദമായി കടന്നു വരുന്ന അവനെ തുറിച്ചു നോക്കി എത്ര രാവുകൾ, താൻ തെരുവോരങ്ങളിൽ ഉറക്കം വരാത്ത രാത്രികളിൽ ഇരുന്ന് വെളിപ്പിച്ചിരിക്കുന്നു. അതോർത്തപ്പോൾ അയാൾ പിന്നിട്ട കാലങ്ങളിലേക്ക് ഓർമ്മകളെ തിരികെ കൊണ്ടുപോയി. തനിക്കും ഉണ്ടായിരുന്നല്ലോ വർണ്ണശബളമായ ഒരു പഴയ കാലം. ആൾക്കൂട്ടത്തിന്റെ നടുവിൽ സമൃദ്ധിയുടെ ധാരാളിത്വത്തിൽ, ആധുനികത പണിതുയർത്തിയ മണിമേടകളിൽ