പ്രെഗ്നന്റ് ആയി

  • 38.7k
  • 3
  • 10.7k

പ്രെഗ്നന്റ് ആയി ഏഴാം മാസം നാട്ടു നടപ്പ് അനുസരിച്ചു അവളെ വിളിച്ചു കൊണ്ടു പോവാൻ അവളുടെ വീട്ടുകാർ എത്തി............ അവരോടൊപ്പം പോവാൻ അവൾക്കു മടി ഉള്ളപോലെ തോന്നി പലവട്ടം അവൾ എന്നോട് ചോദിച്ചു ഞാൻ പോണോ ഇച്ചായ എന്ന്.......... അവളെ പോലെ തന്നെ അവളെ പിരിഞ്ഞിരിക്കാൻ എനിക്കും വിഷമം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ നാട്ടുനടപ്പ് അല്ലെ, നീ ചെന്നില്ലേൽ നിന്റെ വീട്ടുകാർക്ക് വിഷമം ആവില്ലേ...... അവരുടെ പിണക്കം ഒക്കെ മാറി വന്നതല്ലേ അതുകൊണ്ട് നീ ചെല്ല് എന്നൊക്കെ പറഞ്ഞു അവളെ സമാധാനിപ്പിച്ചു....... ഞാൻ പോവുന്നതിനു നിങ്ങൾക്കു ഒരു വിഷമവും ഇല്ലേ..... വിഷമമോ എന്തിനു.... നീ നിന്റെ വീട്ടിലേക്കു അല്ലെ പോവുന്നത്.......... നീ നിന്നു കിണുങ്ങാതെ പോവാൻ നോക്ക്....... ദുഷ്ട എന്നെ പറഞ്ഞു വിടാൻ എന്താ ധിറുതി.... ഞാൻ പോയിട്ട് നിങ്ങൾക്കു തോന്നിയത് പോലെ നടക്കാൻ അല്ലെ...... ശെരിയാക്കി തരുന്നുണ്ട് ഞാൻ... എന്നും പറഞ്ഞു മുഖം വീർപ്പിച്ചു അവൾ നടന്നു...... പോവാൻ ഇറങ്ങിയപ്പോൾ അവൾ അമ്മയെ