കുന്ദലത-നോവൽ - 15

  • 9.7k
  • 2.1k

കലിംഗരാജ്യത്തിൽ യുദ്ധത്തിന്നു വളരെ ജാഗ്രതയോടുകൂടി കോപ്പു കൂട്ടിവരുന്ന സമയത്തു്, കുന്തളരാജ്യത്തേക്കു് അയച്ചിരുന്ന ആ ദൂതൻ മടങ്ങിയെത്തി.അപ്പോഴാണു യുദ്ധംകൂടാതെ കഴികയില്ലെന്നു് എല്ലാവർക്കും ബോദ്ധ്യമായതു്. അതിന്നു മുമ്പായിത്തന്നെ, യുദ്ധം അടുത്തിരിക്കുന്നൂ എന്നറിഞ്ഞു വേണ്ടുന്ന ഒരുക്കങ്ങൾ ഒക്കയും കൂട്ടി തയ്യാറാകയാൽ പ്രധാനമന്ത്രിയുടെ മുൻകാഴ്ചയെക്കുറിച്ചു് എല്ലാവരും പ്രശംസിച്ചു.